വിവിധ സുരക്ഷാ-ക്ഷേമ പെൻഷനുകളുടെ വിതരണം നാളെമുതൽ; 1095 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ വെള്ളിയാഴ്ചമുതൽ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 51 ലക്ഷത്തിലധികംവരുന്ന ഗുണഭോക്താക്കൾക്കാണ് ഈ മാസത്തെ പെൻഷൻ ലഭിക്കുക.
വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവാ പെൻഷൻ എന്നിവയ്ക്കും സർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനകം വിതരണം പൂർത്തിയാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.