ED ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പ്രതികളെ തിരഞ്ഞ് പോലീസ്, മുൻ കൗൺസിലർമാരുടെ വീടുകളിൽ പരിശോധന

#മാതൃഭൂമി ന്യൂസ്
Video grab image
Video grab image

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പോലീസ്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തി. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചവരുടെ കൂട്ടത്തിൽ ഐ.പി ബിനുവിനെയും ഉൾപ്പെടുത്തിയത്.

ഇഡിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനായി സിപിഎം നടത്തിയ ഈ ആക്രമണം കൃത്യമായി ആസൂത്രിതം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആക്രമണം ദേശീയ തലത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും നേതാക്കളും കാണിച്ചത് വിവേകമില്ലായ്മയാണെന്ന വിമർശനം ശക്തമാണ്.

കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്.

Content Highlights: Kerala Police conducted raids at the homes of former councilors Attukal Unni and IP Binu., CCTV footage confirms IP Binu's involvement in the attack on the ED vehicle., Central intelligence agencies labeled the incident as a pre-planned attack by CPM., FIR registered against accused CPM workers includes charges of attempted murder., Ongoing investigation expects to identify and charge more individuals involved.