‘മനുഷ്യർക്കൊപ്പം’; മുസ്ലീം ജമാഅത്തിന്റെ കേരളയാത്ര ജനുവരി ഒന്ന് മുതൽ

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: കേരള മുസ്ലീം ജമാഅത്തിന്റെ കേരളയാത്ര 2026 ജനുവരി ഒന്നിന് കാസർകോട്ടുനിന്ന് ആരംഭിക്കും. മനുഷ്യർക്കൊപ്പം എന്നതാണ് കേരളയാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. ജനുവരി 16-ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ആണ് യാത്ര നയിക്കുന്നത്.

കർണാടകയിലെ ബുൾഡോസർ രാജിൽ മുസ്ലിങ്ങൾ മാത്രമല്ല ഇരകളെന്നും സർക്കാർ പരിഹാരം കാണണമെന്നും ഒഴിവാക്കപ്പെട്ടവർക്ക് എത്രയും വേഗം താമസസൗകര്യം ഒരുക്കി നൽകണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. നിമിഷപ്രിയ മോചനത്തിൽ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്തു. മതമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. ചെയ്ത കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ അറിയില്ല. സർക്കാരിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Content Highlights: Kerala Muslim Jama`ath`s `Manushya`sanoppam` Kerala Yatra, led by Kanthapuram AP Aboobacker Musliyar, starts Jan 1, 2026. Aims to unite people. Learn more!