മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: ആകാംക്ഷയോടെ കാത്തിരുന്ന മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുത്തു. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം MC 576896 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിലെ ഏജന്റാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂരിലേക്കാണ് ഭാഗ്യദേവത ഇത്തവണ പോയിരിക്കുന്നത് എന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് ലഭിക്കുന്നത്. MA 530984, MB 884378, MC 351820, MD 557299, ME 685785 എന്നീ അഞ്ച് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും അഞ്ച് പേർക്ക് ലഭിക്കും. ഇത്തവണത്തെ മൺസൂൺ ബമ്പറിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചത്. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്.

ഒന്നാം സമ്മാനം: 10 കോടി – MC 576896(ബാക്കിയുള്ള നാല് സീരീസുകൾക്കും ഓരോന്നിനും ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം)

രണ്ടാം സമ്മാനം: 10 ലക്ഷം – MA 530984, MB 884378, MC 351820, MD 557299, ME 685578

മൂന്നാം സമ്മാനം: 5 ലക്ഷം - MA 816079, MB 725332, MC 504425, MD 323192, ME 739809

നാലാം സമ്മാനം: 3 ലക്ഷം - MA 838733, MB 509385, MC 254807, MD 536900, ME 535035

അഞ്ചാം സമ്മാനം: 5,000

0701, 0747, 0774, 0966, 0999, 1478, 2196, 3068, 3175, 3632, 3914, 4380, 4695, 4936, 5123, 5226, 5522, 6507, 6730, 6743, 7043, 7939, 8497, 8657, 8802, 9113, 9162, 9211, 9212, 9760

UPDATING..

Content Highlights: Kerala Monsoon Bumper 2026 results are out! Check the winning number MC 576896 for the Rs 10 Crore jackpot.