എം.എൽ.എ.യ്ക്ക് മാസം 98,000 രൂപ, മന്ത്രിക്ക് 1.33 ലക്ഷം; മന്ത്രിസഭ തീരുമാനിച്ചു, ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. എം.എൽ.എ.മാരുടേത് 70,000 രൂപയിൽനിന്ന് 98,000 രൂപയാക്കും. മന്ത്രിമാരുടേത് ഒരുലക്ഷം രൂപയിൽനിന്ന് 1.33 ലക്ഷമാക്കും.
ഇതിനുള്ള കരട്ബിൽ ഗവർണറുടെ അംഗീകാരത്തിന് അയച്ചു. അനുമതികിട്ടിയാൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. 33 ശതമാനത്തോളം വർധന വരുത്താനാണ് തീരുമാനം.
എം.എൽ.എ.മാർക്കുള്ള പ്രതിവർഷ ഇന്ധനക്കൂപ്പൺ നാലുലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷമാക്കും. മുൻ എം. എൽ.എ.മാരുടെ ഇന്ധനക്കൂപ്പൺ ഒരുലക്ഷം രൂപയിൽനിന്ന് ഒന്നരലക്ഷമാക്കും. എം.എൽ.എ.മാരുടെ സ്റ്റാഫിനുള്ള അലവൻസ് 20,000 രൂപയിൽനിന്ന് 25,000 രൂപയാക്കും. യാത്രാ, ദിന ബത്തകളിലും വർധനയുണ്ടാവും. മുൻ എം.എൽ.എ.മാരുടെ പെൻഷനും കൂട്ടും.
Content Highlights: MLA salary increased from Rs 70,000 to Rs 98,000, Minister salary increased from Rs 1 lakh to Rs 1.33 lakh, Draft bill sent for Governor's approval and to be presented in assembly, Fuel coupons and staff allowances for MLAs also increased