റോജി, മോൻസ്, സണ്ണി ജോസഫ്, അനിൽകുമാർ; വിവാദങ്ങൾക്കിടെ നാലുമന്ത്രിമാരും ചീഫ് വിപ്പും വിദേശയാത്രയ്ക്ക്

തിരുവനന്തപുരം: സ്പോൺസർഷിപ്പ് വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്രയും വിവാദമായിരിക്കേ, നാലുമന്ത്രിമാരും ചീഫ് വിപ്പും കൂടി വിദേശസന്ദർശനത്തിന് ഒരുങ്ങുന്നു.
മന്ത്രിമാരായ റോജി എം. ജോൺ, മോൻസ് ജോസഫ്, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ എന്നിവരും ചീഫ് വിപ്പ് അപു ജോസഫുമാണ് പോകുന്നത്.
റോജി എം. ജോണും മോൻസ് ജോസഫും അപു ജോസഫും യൂറോപ്പിലേക്കും മറ്റു രണ്ടുപേർ ഗൾഫ് രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. ചെലവ് സ്വന്തംനിലയിൽ വഹിക്കുമെന്നു കാണിച്ചാണ് ആറുദിവസത്തെ യാത്രയ്ക്ക് റോജി അപേക്ഷ നൽകിയത്.
ഒക്ടോബർ 16 മുതൽ 23 വരെയാണ് യാത്ര. ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലാണ് സന്ദർശനം. ഒക്ടോബർ 17 മുതൽ 25 വരെയാണ് മോൻസും അപുജോസഫും ഇറ്റലി സന്ദർശിക്കുന്നത്.
കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുന്നതിനാണിത്. ഇൻകാസിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് സണ്ണി ജോസഫും അനിൽകുമാറും ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നത്.
Content Highlights: Four Kerala ministers and the chief whip are preparing for foreign visits., Roji M John, Mons Joseph, and Appu Joseph are visiting European countries including Italy and Spain., Sunny Joseph and A.P. Anil Kumar are heading to Gulf countries for an Incas Onam celebration., The visits come at a time when sponsorship and ministerial foreign trips have become controversial in Kerala.