പുരോഗമന കേരളത്തിൽ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല- ശിവൻകുട്ടി

വി. ശിവൻകുട്ടി, ശാരദ മുരളീധരൻ| ഫോട്ടോ: മാതൃഭൂമി
വി. ശിവൻകുട്ടി, ശാരദ മുരളീധരൻ| ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഐക്യദാർഢ്യവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. 

ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുൻവിധികൾക്ക് വിധേയരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നു. പുരോഗമന കേരളത്തിൽ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശ്രീമതി ശാരദ മുരളീധരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പൊതുസേവനത്തോടുള്ള അവരുടെ നേതൃപരമായ സമർപ്പണം മാതൃകാപരമാണ്, വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന ഒരു ഉൾക്കൊള്ളുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് നാം കൂട്ടായി പ്രവർത്തിക്കണം. ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും പോസ്റ്റിൽ പറയുന്നു,

Content Highlights: V Sivankutty Supports Chief Secretary Amidst Racism