തദ്ദേശത്തിൽ വേതനം കൂട്ടുമെന്ന് ബജറ്റ്; പ്രസിഡന്റുമാർക്ക് ഓണറേറിയം ഇരട്ടിയാകും, അംഗങ്ങൾക്കും ബാധകം

#ന്യൂസ് ഡെസ്‌ക്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ |	ഫോട്ടോ:മാതൃഭൂമി
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേതനം കൂട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്‌സൺ, മേയർ തുടങ്ങിയ പ്രധാനഭാരവാഹികൾക്ക് നിലവിലുള്ളതിന്റെ ഇരട്ടി വേതനം നൽകണമെന്നാണ് സംസ്ഥാന ധനകാര്യകമ്മിഷന്റെ ശുപാർശ.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണ് 75 ശതമാനവും കൗൺസിലർ/അംഗങ്ങൾക്ക് 50 ശതമാനവും കൂടും. കമ്മിഷന്റെ ശുപാർശ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചെന്നും ഏപ്രിലിൽ പുതുക്കിയവേതനം നൽകിത്തുടങ്ങുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 2021-ലാണ് മുൻപ് പരിഷ്‌കരിച്ചത്. മുൻജനപ്രതിനിധികൾക്ക് ഏറെ ആശ്വാസമാകുന്നതാണ് ക്ഷേമനിധി. ഇതിന് ഇക്കൊല്ലംതന്നെ 250 കോടി രൂപ സമാഹരിക്കും.

Content Highlights: Kerala budget announces significant salary hikes for local body representatives, including double honorarium for presidents & mayors. Welfare fund allocation also increased.