38 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതിയായി; വോട്ടെടുപ്പ് സെപ്റ്റംബർ 28-ന്, ഫലം 29-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28-നാണ് തിരഞ്ഞെടുപ്പ്. 29-ന് ഫലപ്രഖ്യാപനം. വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കും.
സെപ്റ്റംബർ പത്താം തീയതിവരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഇന്ന് (ചൊവ്വാഴ്ച) മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11-ാം തീയതിയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ പതിനാലാണ്.
എറണാകുളം, കോഴിക്കോട് ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുൻസിപ്പാലിറ്റി വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു. അത് ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. അതേസമയം പ്രകടനം മികച്ചതാക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫ്.
Content Highlights: Bye-elections announced for 38 local wards across Kerala, Polling is scheduled for September 28 and results will be out on September 29, Model code of conduct came into effect immediately, Nominations can be submitted until September 10