സര്‍ക്കാര്‍ ഇടപെട്ടു; കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി

വടക്കാഞ്ചേരി/ചെറുതുരുത്തി: കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി. 125 താല്‍കാലിക ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് തീരുമാനം റദ്ദ് ചെയ്തത്. നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ഉത്തരവ് രജിസ്ട്രാര്‍ തിരുത്തണം എന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച പുതിയ ഉത്തരവിറങ്ങുമെന്നാണ് വിവരം.
69 അധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്ന് മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് സാമ്പത്തിക ബാധ്യതയുടെ പേരിലാണെന്നും സര്‍ക്കാര്‍ സഹായമില്ലാത്തതിനാലാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവാണ് സര്‍ക്കാര്‍ ഇടപെടലില്‍ റദ്ദാക്കിയിരിക്കുന്നത്.
Read Previous Story: കലാമണ്ഡലത്തില്‍ സാമ്പത്തികപ്രതിസന്ധി; 69 അധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
Content Highlights: Kerala Kalamandalam dismissed teachers and employees