മകൾ ഇംഗ്ലണ്ടിൽ തടവിലെന്ന് മാതാപിതാക്കൾ; വിവരം തേടണമെന്ന് ഹൈക്കോടതി

കൊച്ചി: ഇംഗ്ലണ്ടിൽ പഠിക്കാൻപോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലധികമായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ യുവതിയിൽനിന്ന് വിവരം തേടി അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനോട് ഹൈക്കോടതി.
കോഴിക്കോട് സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്.
ഇംഗ്ലണ്ടിൽ മറ്റൊരാളോടൊപ്പം കഴിയുന്ന മകൾ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, അത് സ്വന്തം ഇഷ്ടപ്രകാരമാണോ തുടങ്ങിയ വിവരം അറിയണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.
2024 ജനുവരി എട്ടിന് ഇംഗ്ലണ്ടിൽ എം.ബി.എ. പഠനത്തിനായി പോയതാണ് യുവതി.
ഹർഷ്ദീപ് സിങ് എന്നൊരാൾ യുവതിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.
മാതാപിതാക്കൾ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നൽകിയ പരാതിയിൽ ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഹർഷ്ദീപ് സിങ് നൽകിയത്.
Content Highlights: Parents from Kozhikode filed a habeas corpus-style petition regarding their daughter missing in England for over two years., Kerala High Court directed the Indian High Commission to ascertain her safety, location, and willingness to stay with Harshdeep Singh.