കാലിക്കറ്റ് വി.സിക്ക് തുടരാം, കാലടി വി.സിയെ പുറത്താക്കിയ നടപടി സ്റ്റേചെയ്യാതെ ഹൈക്കോടതി

കൊച്ചി: സംസ്കൃത സർവകലാശാലയിലേയും കാലിക്കറ്റ് സർവകലാശാലയിലേയും വൈസ് ചാൻസലർ നിയമനം യു ജി സി ചട്ടപ്രകാരമല്ലെന്ന് കാണിച്ച് പുറത്താക്കിയതിൽ വ്യത്യസ്ത നിലപാടുമായി ഹൈക്കോടതി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വെെസ്ചാൻസലർ ഡോ. എം. വി. നാരായണനെ പുറത്താക്കിയ ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചപ്പോൾ കാലിക്കറ്റ് സർവകലാശാല വിസി. ഡോ. എം.കെ ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരുത്തരവ് ഉണ്ടാകുംവരെ സ്റ്റേ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു.
മാർച്ച് ഏഴിനാണ് ഇരുവരുടേയും നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു വ്യക്തമാക്കി അസാധുവാക്കിയ ചാൻസലറുടെ ഉത്തരവ് പുറത്തിറങ്ങിയത്. വിസി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നീക്കം. എന്നാല്‍ ഇത് ചോദ്യം ചെയ്താണ് ഡോ. എം. വി. നാരായണൻ, ഡോ. എം. കെ. ജയരാജ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിച്ചാണ് രണ്ട് ചാൻസലർമാരേയും പുറത്താക്കിയതിൽ ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവിറക്കിയത്.
യുജിസി നിയമവും നിയമനം സംബന്ധിച്ച ചട്ടങ്ങളും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. ഇവരെ പുറത്താക്കുന്നത് സംബന്ധിച്ച കേസിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കാനിരിക്കെയായിരുന്നു ഗവർണറുടെ നടപടി. കോടതി നിർദേശിച്ച ആറാഴ്ചസമയം കഴിയാനിരിക്കെയായിരുന്നു രണ്ട് പേരേയും ചാൻസലർ പുറത്താക്കിയത്.
Content Highlights: kerala hc stays chancellor’s directive to calicut university vice-chancellor to vacate post