അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരേ പ്രേരണാക്കുറ്റം നിലനിൽക്കില്ല- ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
ഹൈക്കോടതി
ഹൈക്കോടതി

കൊച്ചി: അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനെതിരേ അനാശാസ്യത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരേ അനാശാസ്യ നിരോധനനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമെടുത്ത കേസുകൾ റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നീരീക്ഷണം. ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റേതാണ് ഉത്തരവ്.

യുവതികളെ പെൺവാണിഭകേന്ദ്രത്തിൽ എത്തിച്ചതും അനാശാസ്യത്തിന് പ്രേരിപ്പിച്ചതും ഹർജിക്കാരനല്ലെന്ന് കോടതി വിലയിരുത്തി. അനാശാസ്യകേന്ദ്രത്തിൽനിന്ന് 50 മീറ്റർ അകലെ കുരിശുപള്ളി ഉള്ളതിനാൽ പൊതുസ്ഥലത്തിന് സമീപമെന്ന വകുപ്പ് ബാധകമാകുമെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. എന്നാൽ, ഇവിടെ ആരാധനാ കർമങ്ങൾ ഇല്ലാത്തതിനാൽ പൊതു ആരാധനാലയമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

എറണാകുളം ഗാന്ധിനഗറിലെ വാടകവീട്ടിൽ കഴിഞ്ഞ വർഷം കടവന്ത്ര പോലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ റാക്കറ്റ് പിടിയിലായത്.

Content Highlights: Kerala High Court rules that a client visiting a brothel cannot be prosecuted for inciting prostitution. Case against a Kottayam native quashed.