വർധനയില്ല; സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000; 17-നുമുൻപ് വിതരണംചെയ്യും

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ് 4500 രൂപ. ഇതിന് അർഹതയില്ലാത്തവർക്ക് മൂവായിരം രൂപ ഉത്സവബത്ത.
തിരിച്ചുപിടിക്കുന്ന അഡ്വാൻസായി മുൻവർഷത്തെപ്പോലെ പരമാവധി 20,000 രൂപ ലഭിക്കും. ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ -1550 രൂപ, ആശവർക്കർമാർ -1450, കരാർ ജീവനക്കാർ -1460, സ്‌കൂൾ കൗൺസലർമാർ -1390, പ്രേരക്മാർ, അങ്കണവാടി ജീവനക്കാർ -1250 എന്നിവർക്കും മുൻവർഷത്തെപ്പോലെ ഉത്സവബത്ത ലഭിക്കും. 17-നുമുൻപ് വിതരണംചെയ്യും.
കേന്ദ്ര ജീവനക്കാർക്ക്ശമ്പളം നേരത്തേ
ഓണം പ്രമാണിച്ച് കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 24-ന് ശമ്പളവും പെൻഷനും നൽകാൻ കേന്ദ്രധനമന്ത്രാലയം ഉത്തരവിട്ടു.
Content Highlights: Government employee Onam bonus remains unchanged at Rs 4,500 for 2026., Festival allowance for ineligible employees is set at Rs 3,000., Refundable festival advance is available up to Rs 20,000., Central government employees in Kerala will receive salary and pension early on August 24 for Onam., Bonus and allowances will be distributed before the 17th.