പ്രളയാനന്തര മാലിന്യനീക്കം; 48 മണിക്കൂറിനകം നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം

തിരുവനന്തപുരം:മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളിലും സ്ഥാപനങ്ങളിലുമുണ്ടായ മാലിന്യത്തിന്റെ കണക്കെടുപ്പ് വെള്ളമിറങ്ങി 48 മണിക്കൂറിനകം നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം.
മഴക്കെടുതിയെത്തുടർന്ന് മാറിത്താമസിച്ചവരുടെ വീടുകളിലെ ചെളിയും മാലിന്യവും നീക്കേണ്ടതും വാസയോഗ്യമാക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്.
സംസ്‌കരണപ്രവർത്തനത്തിന്റെ ഏകോപനം ശുചിത്വമിഷനും. ദുരന്തമേഖലയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അജൈവമാലിന്യം ഹരിതകർമസേനയുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ മൈതാനങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ ശേഖരിക്കും. ഇവ ക്ലീൻകേരള കമ്പനിക്കോ മറ്റു അംഗീകൃത ഏജൻസികൾക്കോ കൈമാറും.
ദുരിതാശ്വാസ ക്യാമ്പുകളിൽ തെർമോകോൾ, പ്ലാസ്റ്റിക്, നിരോധിത ഡിസ്‌പോസിബിൾ പാത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല. ബയോടോയ്ലറ്റ്, സോക്ക്പിറ്റ് എന്നിവ ഉറപ്പാക്കണം.
Content Highlights: Mandatory waste assessment within 48 hours of water receding., Local bodies responsible for cleaning homes and businesses., Coordination provided by Suchitwa Mission., Haritha Karma Sena to collect inorganic waste for disposal., Prohibition of single-use plastics and thermocol in relief camps.