മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇൻഷുറൻസ് തുക 15 ലക്ഷമാക്കി ഉയർത്തി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് തുക 10 ലക്ഷംരൂപയിൽനിന്ന് 15 ലക്ഷം രൂപയായി വർധിപ്പിച്ചു. ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തുക വർധന.
മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഇൻഷുറൻസ് പരിരക്ഷ നിലവിലുള്ള പത്തുലക്ഷം രൂപയിൽനിന്ന് 20 ലക്ഷം രൂപയായി ഉയർത്താനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ധനസഹായതുക നിലവിൽ 15 ലക്ഷം രൂപയായി ഉയർത്തിയത്.
Content Highlights: Group accident insurance for fishermen and allied workers increased from Rs 10 lakh to Rs 15 lakh.