അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോദിയ്ക്കാണ് ക്രെഡിറ്റെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെക്കൂടി രക്ഷപ്പെടുത്തൂവെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തില്‍ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്. രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം ശനിയാഴ്ച നടത്താനൊരുങ്ങുകയാണ്. അതിനിടെ കണക്കുകള്‍ ശരിയല്ലെന്നും സര്‍ക്കാര്‍ കള്ളം പറയുകയാണെന്നും വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് എം.ബി രാജേഷിന്റെ പ്രതികരണം.
അതിജീവനത്തിന് ഭക്ഷണം, ആരോഗ്യം, സുരക്ഷിത വാസസ്ഥലം, വരുമാനം ഇവയെല്ലാം ലഭ്യമല്ലാത്തവരാണ് അതിദരിദ്രര്‍. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി വരാത്തവരാണവര്‍. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ പോലുള്ള രേഖകളും ഉണ്ടായിരിക്കില്ല. അവര്‍ക്ക് അതിജീവിനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കി. കേരളത്തിന്റേത് ചരിത്ര നേട്ടം. സര്‍ക്കാര്‍ ആരോടും ചോദിക്കാതെ ഒരു പ്രഖ്യാപനം നടത്തിയതല്ല. ബിജെപി കരുതുന്നത് ഈ നേട്ടം മോദി സര്‍ക്കാറിന്റേതെന്നാണ്. ബിജെപി മറ്റ് സംസ്ഥാനങ്ങളെക്കൂടി ദാരിദ്ര്യ മുക്തമാക്കൂ. അപ്പോള്‍ ക്രെഡിറ്റ് നല്‍കാമെന്ന് എംബി രാജേഷ് പറഞ്ഞു.
ഇത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. 2021 തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനമാണിത്. പിന്നീട് വിശദ മാര്‍ഗരേഖ പുറത്തിറക്കി. അത് വായിച്ചിരുന്നെങ്കില്‍ ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുകള്‍ കേന്ദ്രീകരിച്ച് കണക്കുകള്‍ ശേഖരിച്ച് നടത്തിയ പ്രവര്‍ത്തനമാണ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ല, എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala prepares to become the first state to declare itself free from extreme poverty. Minister MB Rajesh clarifies the initiative and addresses criticisms, highlighting government support for the most vulnerable.