മന്ത്രി സ്വന്തം മണ്ഡലത്തിലെ കുടിവെള്ളം മുട്ടിക്കരുത്; കോളേജിനെടുത്ത സ്ഥലത്താണ് മദ്യനിർമാണം- VD സതീശൻ

കൊച്ചി: പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്കിയ വിഷയത്തില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. എലപ്പുള്ളി പഞ്ചായത്തില്‍ കോളേജിനെന്ന് പറഞ്ഞാണ് സ്ഥലമേറ്റെടുത്ത്. എന്നാല്‍, നിര്‍മിക്കുന്നത് മദ്യനിര്‍മാണ ശാലയാണ്. ഇതാണോ സര്‍ക്കാരിന്റെ കോളേജെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടുവര്‍ഷം മുന്നെതന്നെ സ്ഥലത്ത് ഒയാസിസ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയതാണ്. അന്നുമുതലേ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നു. ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി സതീശന് പറഞ്ഞു.
ഡല്‍ഹി മദ്യനയക്കേസില്‍ ആരോപണവിധേയരായ കമ്പനിയാണ് ഒയാസിസ്. കേസില്‍ ഇതിന്റെ ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രല്ല പഞ്ചാബില്‍ കമ്പനിയുടെ പ്ലാന്റിനെതിരേ ജലചൂഷണത്തിന്റെ പേരില്‍ വലിയ സമരം നടക്കുകയാണ്. നാല് കിലോമീറ്റര്‍ ചുറ്റളവിലെ ഭൂഗര്‍ഭ ജലം ഇവര്‍ മലിനമാക്കി. വ്യവസായിക മാലിന്യം കുഴല്‍ക്കിണര്‍ വഴി ഭൂഗര്ഭജലസ്രോതസ്സുകളിലേക്ക് അടിക്കുകയാണ്. ഇങ്ങനെയള്ള കമ്പനിയെ എങ്ങനെ കിട്ടിയെന്നും സതീശന് ചോദിച്ചു.
മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി കൊടുക്കുന്നത് സംബന്ധിച്ച് കേരളത്തിലോ രാജ്യത്തോ ഉള്ള മറ്റ് കമ്പനികളൊന്നും അറിഞ്ഞിട്ടില്ല. ചോദ്യം ചോദിക്കുമ്പോള്‍ പോയിന്റ് 24 നോക്കൂവെന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ മാത്രമല്ല അനുമതി നല്‍കിയിരിക്കുന്നത്. എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശനിര്‍മിത ബോട്ട്ലിങ് യൂണിറ്റ്, ബ്രാണ്ടി, വൈന്‍ എന്നിവയെല്ലാം നിര്‍മിക്കുന്നുണ്ടെന്നും സതീശന് വ്യക്തമാക്കി. ഇതിനൊന്നും ഉത്തരംപറയാതെ പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും തമ്മിലുള്ള തര്ക്കത്തേക്കുറിച്ചാണ് മന്ത്രി പറയുന്നത്. അങ്ങനെയുണ്ടെങ്കില്‍ അത് ഞങ്ങള്‍ തീര്‍ത്തോളാമെന്നും സതീശന് പറഞ്ഞു.
ഇഷ്ടക്കാര്‍ക്ക് പട്ടുംവളയും നല്കാന് ഇത് രാജഭരണമല്ല, ജനാധിപത്യ ഭരണമാണ്. നടപടിക്രമങ്ങളുള്ള നാടാണ്. മന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. വിഷയ ദാരിദ്ര്യമെന്നും കോണ്‍ഗ്രസിലെ തര്‍ക്കമെന്നും പറഞ്ഞാല്‍ മറുപടിയാകില്ല. ചോദിച്ചതിന് മറുപടി പറയാതെ പിന്തിരിഞ്ഞ് ഓടരുത്. കൊടിയ അഴിമതിയാണ് നടന്നത്. കൊടിയ അഴിമതിക്കാണ് മുഖ്യമന്ത്രി കുടപിടിച്ചുകൊടുക്കുന്നത്. ഈ ഇടപാടിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവരും. കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് എക്സൈസ് മന്ത്രി സംസാരിച്ചത്. മന്ത്രി പുകഴ്ത്തിയപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്നു മനസിലായത്. സ്വന്തം ജില്ലയിലെ ആളുകളുടെ കുടിവെള്ളം മുട്ടിക്കാനാണ് എക്സൈസ് മന്ത്രി ഇറങ്ങിയിരിക്കുന്നത്. അത് ചോദ്യം ചെയ്യപ്പെടും. എലപ്പുള്ളിയിലും പാലക്കാടും സംസ്ഥാന വ്യാപകമായും സമരം നടക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Opposition slams Kerala govt for approving a liquor plant in Palakkad, alleging irregularities