സംസ്ഥാനത്ത് വൈദ്യുതി ലഭ്യത മെച്ചപ്പെടുന്നു; നിയന്ത്രണത്തിൽ അയവ്

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തിന് രാത്രി കൂടുതൽ വൈദ്യുതി കിട്ടിത്തുടങ്ങി. വ്യാഴാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. വെള്ളിയാഴ്ച രാത്രി ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ വൈദ്യുതി കിട്ടിയതിനാൽ നിയന്ത്രണം ഒഴിവാക്കാനായി.

മറ്റു സംസ്ഥാനങ്ങളിൽ ആവശ്യകത കുറയുന്നതിനാലാണ് കേരളത്തിന് പവർ എക്‌സ്‌ചേഞ്ചിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ വൈദ്യുതി കിട്ടുന്നത്.

വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.