വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിൽ വലിയ ദ്വാരം; ദുരൂഹത ഉയർത്തി കോൺഗ്രസ്

ഇരിട്ടി(കണ്ണൂർ): വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ വലിയ ദ്വാരം വിവാദമാകുന്നു. പേരാവൂർ നിയോജകമണ്ഡലത്തിൽ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ച് നിയോജകമണ്ഡലം സ്ഥാനാർഥിയും കെ.പി.സി.സി. പ്രസിഡന്റുമായ സണ്ണി ജോസഫാണ് വിവാദത്തിന് തിരികൊളുത്തിയത്. വിരലുകൾ കടക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള ദ്വാരം ബാലറ്റ് പെട്ടിക്ക് എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ജില്ല വരണാധികാരി കൂടിയായ കളക്ടർ ഇതിന്റെ യാഥാർഥ്യം മനസ്സിലാക്കി പ്രവർത്തിക്കും എന്ന ധാരണയിൽ ചിത്രസഹിതം കളക്ടറുമായി സംസാരിച്ചു. ദ്വാരം അധികമായി പോയി, പരിഹാരം ഉണ്ടാക്കാം എന്ന് പറയുന്നതിന് പകരം അദ്ദേഹം തട്ടിക്കയറുന്ന സമീപനമാണ് സ്വീകരിച്ചത്. ഇക്കാര്യത്തിൽ കളക്ടർക്ക് ഉത്തരമില്ല. ഇത് ബോധപൂർവമാണോ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണോയെന്നും ജില്ലയിലെ തിരഞ്ഞെടുപ്പ് നീതിപൂർവമാക്കൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ ഇടപെടണമെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. മാത്യുവും സണ്ണിക്കൊപ്പം ഉണ്ടായിരുന്നു.
Content Highlights: Sunny Joseph raises concerns over oversized ballot box slots in Peravoor., Allegations of potential election rigging in the 2026 Kerala polls., District Collector's dismissive response sparks further debate., UDF demands intervention from the Election Commission of India.