തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യവിൽപനയില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്‍പനയില്ല. ഒന്നാംഘട്ടം നടക്കുന്ന ഏഴ് ജില്ലകളില്‍ 7-ാം തീയതി വൈകീട്ട് 6 മണി മുതല്‍ 9-ാം തീയതി പോളിങ് കഴിയുന്നതുവരെ മദ്യവില്‍പന നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മദ്യവില്‍പന നിരോധിച്ചത്.
രണ്ടാംഘട്ടം നടക്കുന്ന മേഖലയില്‍ 9-ാം തീയതി വൈകീട്ട് ആറുമുതല്‍ 11-ാം തീയതി പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ നിരോധനമുള്ളത്. ഫലപ്രഖ്യാപന ദിനമായ ഡിസംബര്‍ 13-ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.
Content Highlights: Kerala Local Body Elections: State-Wide Liquor Sales Ban Announced for Polling & Results