‘ഞാൻ നിങ്ങളെ കാണുന്നില്ല, മാറിനിൽക്ക്’; വിമാന വിവാദത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു
മുഖ്യമന്ത്രി വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്നു

തൊടുപുഴ: ചാർട്ടേർഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ യോഗത്തിന് ശേഷം പുറത്തേക്ക് ഇറങ്ങവേ മാധ്യമപ്രവർത്തകർ വിവാദവിഷയത്തിൽ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാൽ ഞാൻ നിങ്ങളെ കാണുന്നില്ലെന്നും മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ മാറ്റാനായി പോലീസിനോടും ആവശ്യപ്പെട്ടു. സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതി നൽകാനെത്തിയവരെ കാണട്ടെയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. അവലോകന യോഗത്തിനുശേഷം ജനങ്ങളിൽനിന്ന് മുഖ്യമന്ത്രി നിവേദനം സ്വീകരിച്ചു.

മലപ്പുറം നിലമ്പൂരിലെ മഴദുരിത മേഖല സന്ദർശിക്കാനായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ പോയതാണ് വിവാദത്തിനാധാരം. വിമാനത്തിന്റെ പണം നൽകിയത് ചിപ്സൺ ഏവിയേഷനാണെന്ന് ആരോപണം. വിമാനം നൽകിയ കേലചന്ദ്ര ലോജിസ്റ്റിസ്‌ക് എന്ന കമ്പനി 19,88,595 രൂപയുടെ ബില്ല് ചിപ്സൺ ഏവിയേഷനാണ് നൽകിയത്. പണം ചിപ്സൺ അടച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സർക്കാരല്ല ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് വഹിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞസർക്കാരിന്റെ കാലത്ത് പ്രതിമാസം 80 ലക്ഷം രൂപനിരക്കിൽ ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തിരുന്നു. കരാർ കാലാവധി അവസാനിച്ചു. കരാർ പുതുക്കുന്നതിന് ചിപ്സൺ ഏവിയേഷന്റെ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. ഇത്തരം ഘട്ടത്തിൽ ഇവരുടെ സൗജന്യം മുഖ്യമന്ത്രി കൈപ്പറ്റുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. സർക്കാരിന് നഷ്ടമുണ്ടാക്കാതിരിക്കാൻ സ്പോൺസർഷിപ്പ് സൗകര്യം ഉപയോഗിക്കുമെന്നും അത് നൽകുന്നത് ആരാണെന്ന് പറയേണ്ടതില്ലെന്നുമായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Content Highlights: Kerala CM VD Satheesan avoided media questions regarding the chartered flight controversy., The incident occurred during his official visit to the Idukki district., The CM prioritized receiving petitions from the public and addressing land issues.