അമ്മയുടെ ചുമലിലേറി ദേവതീർഥ് പാടി: 'ഏവർക്കുമാശ്രയം മുഖ്യമന്ത്രി...'; കൈയടിക്കാൻ പറഞ്ഞ് മുഖ്യമന്ത്രി

കാലിന് സ്വാധീനം നഷ്ടപ്പെട്ട പത്താംതരം വിദ്യാർഥി ദേവതീർഥിനെ ചുമലിലേന്തി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാനെത്തിയ അമ്മ പ്രജിഷ. പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിൽനിന്നാണ് ഞായറാഴ്ച മുഖ്യമന്ത്രി നിവേദനങ്ങൾ സ്വീകരിച്ചത്
കാലിന് സ്വാധീനം നഷ്ടപ്പെട്ട പത്താംതരം വിദ്യാർഥി ദേവതീർഥിനെ ചുമലിലേന്തി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാനെത്തിയ അമ്മ പ്രജിഷ. പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിൽനിന്നാണ് ഞായറാഴ്ച മുഖ്യമന്ത്രി നിവേദനങ്ങൾ സ്വീകരിച്ചത്

പിണറായി: "കേരളനാടിന്നഭിമാനമായി ഏവർക്കുമാശ്രയമായി മിന്നിത്തിളങ്ങുന്നു മുഖ്യമന്ത്രി.... മുറിഞ്ഞ് മുറിഞ്ഞ് ദേവതീർ ഥ് താനെഴുതി ഈണമിട്ട കവിത മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലിരുന്ന് പാടി. ഏല്ലാവരും ഒന്ന് കൈയടിക്കെന്നായി മുഖ്യമന്ത്രി. “നല്ല ഉഗ്രൻ പാട്ടായിട്ടുണ്ട്..." കൈയടികൾക്കിടയിൽ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ രാവിലെ പെട്ടെന്ന് എഴുതിയതാണെന്ന് അമ്മ പ്രജിഷ പറഞ്ഞപ്പോൾ കവിതകൾ പുസ്തകമാക്കിയോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ഇല്ലെന്നും സഹായം വേണമെന്നും പ്ര ജിഷയുടെ മറുപടി. ദേവതീർഥ് പത്താംതരത്തിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോൾ പഠിച്ച് പാസാകേണ്ടേ എന്ന് മുഖ്യമന്ത്രി. എല്ലാത്തിലും എ പ്ലസ് വാങ്ങുമെന്ന് മകനുവേണ്ടി അമ്മയുടെ ഉറപ്പ്.

തന്റെയും അനുജൻ ധ്യാൻ കൃഷ്ണയുടെയും ചികിത്സയ്ക്ക് സഹായം തേടിയാണ് കാഞ്ഞിലേരി എടപ്പഴശ്ശിയിൽനിന്ന് അമ്മ പ്രജിഷയുടെ കൂടെ ദേവതീർഥ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. കാലിന് സ്വാധീനം നഷ്ടപ്പെട്ട പത്താംതരം വിദ്യാർഥി ദേവതീർഥിനെ ചുമലിലേന്തി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകാനെത്തിയ അമ്മ പ്രജിഷ. പിണറായി കൺവെൻഷൻ സെൻ്ററിലെ എംഎൽഎ ഓഫീസിൽനിന്നാണ് ഞായറാഴ്ച മുഖ്യമന്ത്രി നിവേദനങ്ങൾ സ്വീകരിച്ചത്.

 പിണറായിയിലെ എംഎൽഎ ഓഫീസിലിരുന്ന് മുഖ്യമന്ത്രി പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുന്നുവെന്ന വിവരമറിഞ്ഞായിരുന്നു ഏറെ സാഹസപ്പെട്ടുള്ള വരവ്. സെറിബ്രൽ പാൾസി ബാധിച്ച പത്താംക്ലാസുകാരൻ ദേവ തീർഥിന് നടക്കാനാകില്ല. കാലിന് സ്വാധീനക്കുറവുള്ളതിനാൽ മകനെ ചുമലിലേറ്റി വേണം പ്ര ജിഷയ്ക്ക് എവിടെയും പോകാൻ. വായിൽ ബ്രഷ് കടിച്ചുപിടിച്ച് ചിത്രങ്ങൾ വരയ്ക്കും. കവിതകളെഴുതി ഈണം നൽകും. പ്രതിസന്ധികളോട് പൊരുതുന്ന കുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് 2024-ൽ ഉജ്ജ്വലബാല്യം പുരസ്കാരം ലഭിച്ചിരുന്നു. ഇക്കാര്യവും പ്രജിഷ മുഖ്യമന്ത്രിയോട് പറഞ്ഞു. രണ്ടാംക്ലാസിൽ പഠിക്കുന്ന അനുജൻ ധ്യാൻകൃഷ്ണ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലാണെന്നും പറഞ്ഞു. പരിശോധിച്ച് വേണ്ടതെല്ലാം ചെയ്യാമെന്ന ഉറപ്പുകിട്ടിയ സന്തോഷത്തിൽ പ്രജിഷ മകനെയുംകൂട്ടി വീട്ടിലേക്ക് മടങ്ങി.

Content Highlights: kerala cm helps cerebral palsy boy