ജയിലുകളെ തിരുത്തൽകേന്ദ്രങ്ങളാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണകരമായ മാറ്റംവരുത്തുന്ന തിരുത്തൽ കേന്ദ്രങ്ങളാക്കി ജയിലുകളെ മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ്, വിജിലൻസ്, ജയിൽവകുപ്പുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുട്ടത്തറയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി.മാരായ മനോജ് എബ്രഹാം, എച്ച്.വെങ്കിടേഷ്, ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ എന്നിവരും സംസാരിച്ചു.
Content Highlights: Kerala government aims to transform prisons into correctional centers., CM Pinarayi Vijayan inaugurated new buildings for Police, Vigilance, and Jail departments., The inauguration ceremony took place at Muttathara in Thiruvananthapuram.