കുഞ്ഞുങ്ങൾക്കായി ഒന്നിച്ച് താടിക്കൂട്ടം; ചികിത്സയ്ക്കായുള്ള തുക കൈമാറി

കോഴിക്കോട്: താടിയുടെ മോടിക്കപ്പുറം കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ ‘നോ ഷേവ് നവംബർ’ പരിപാടി ടൗൺഹാളിൽ നടന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ചെറുവോട്ട് ഉദ്ഘാടനംചെയ്തു.
തുടർന്ന് കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തുടനീളം നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച തുക ചികിത്സാസഹായ ഭാരവാഹികൾക്ക് കൈമാറി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുർഷിദ് സർക്കാർ അധ്യക്ഷനായി.
ചടങ്ങിൽ ഇ.പി. മുരളീധരൻ, നിസാർ ഇൽത്തുമിഷ് എന്നിവർ വിശിഷ്ടാതിഥികളായി. കാൻസർരോഗികൾക്കുള്ള സഹായധന വിതരണവും വിവിധ മേഖലകളിൽ വിശിഷ്ടമായ പ്രവർത്തനം കാഴ്ചവെച്ചവരെ ആദരിക്കുന്ന ചടങ്ങും നടന്നു.
ഈ വർഷവും കാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലകളിൽനിന്നായി നൂറ്റൻപതോളം അംഗങ്ങൾ പങ്കെടുത്തു. ആസിം വെളിമണ്ണ, വി.ടി. ഷൗക്കത്ത്, പ്രവീൺ പരമേശ്വർ, സുബീഷ് ഷർളി, റാഷിദ്, ബക്കർ കൂടല്ലൂർ, താടിക്കാരൻ ബാവ, വിനീത് കരുവാരക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു.
സഹായംനൽകാം
അക്കൗണ്ട്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ഐ.എഫ്.എസ്.സി: FDRL0002136
1️⃣ Google Pay വഴി UPI ID ഉപയോഗിച്ച് പണം അയയ്ക്കുമ്പോൾ
Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം പണം അയയ്ക്കുക.
2️⃣ ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ.