വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെ കാട്ടുപന്നി ആക്രമണം: കട്ടിപ്പാറയിൽ 59-കാരന് പരിക്ക്

കോഴിക്കോട്: കട്ടിപ്പാറ വെട്ടിയൊഴിഞ്ഞതോട്ടത്തിൽ കാട്ടുപന്നിയുടെ ആക്രമണം. വരാന്തയിലിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന എം.കെ.അബ്ദുൽ ഖാദറി(59)നെ കാട്ടുപന്നി ഓടിയെത്തി കുത്തി. ഇദ്ദേഹം ബഹളമുണ്ടാക്കിയതിനെത്തുടർന്ന് കാട്ടുപന്നി പിന്തിരിഞ്ഞ് പറമ്പിലൂടെ പുറത്തേക്കോടുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ഖാദർ പിന്നീട് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.