വല്ലാത്ത കഥകളി! ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മുന്നിൽ കഥകളിയെ അപഹാസ്യമാക്കി അവതരണം: പ്രതിഷേധവുമായി കലാമണ്ഡലം

ചെറുതുരുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മുംബൈയിലെത്തിയപ്പോൾ വിദേശകാര്യമന്ത്രാലയം ഏർപ്പാടാക്കിയ കഥകളിയുടെ വീഡിയോ കണ്ടവർ അന്തം വിട്ടു.
ഇത് വേറെ ഏതോ ‘കളി’യാണെന്നും കഥകളിയെ ഇങ്ങനെ പരിഹസിക്കരുതെന്നും പ്രതികരണമുണ്ടായി. വിദേശകാര്യമന്ത്രാലയംതന്നെ പുറത്തുവിട്ട വീഡിയോയാണ് വിവാദമായിരിക്കുന്നത്. കേരള കലാമണ്ഡലം കല്പിത സർവകലാശാലതന്നെ പ്രതിഷേധവുമായെത്തി. പ്രതിഷേധം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
വികലമായ വേഷം യാതൊരു ചിട്ടകളുമില്ലാതെ നൃത്തമുദ്രകളോടു സാമ്യമുള്ള രീതിയിലാണ് അവതരിപ്പിച്ചത്.
Kathakali organised by MEA to welcome British PM Keir Starmer v/s Traditional Kathakali of Kerala.
BJP has insulted Kerala's pride Kathakali at the international level. pic.twitter.com/5SYqthn4I7— Anjana (@Tinyhunterme) October 12, 2025
Content Highlights: Kerala Kalamandalam protests a distorted Kathakali performance presented to British PM Keir Starmer, calling it an insult to the classical art form. Officials informed.