നായയെ ഓടിക്കാൻ കയറി, വീടിന്റെ മുകൾനിലയിൽനിന്ന് വീണ് ഗുരുതരപരിക്ക്; 67-കാരൻ ചികിത്സയിലിരിക്കെ മരിച്ചു

#സ്വന്തം ലേഖകന്‍
മുഹമ്മദ്കുഞ്ഞി
മുഹമ്മദ്കുഞ്ഞി

പടന്ന (കാസർകോട്): നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടയിൽ തെന്നിവീണ് പരിക്കേറ്റയാൾ മരിച്ചു. പടന്ന മൂസഹാജി മുക്കിലെ ടി.എം.എ. സ്റ്റോർ ജീവനക്കാരൻ തോട്ടുകരയിലെ പുള്ളയിൽ മുഹമ്മദ്കുഞ്ഞി( 67)യാണ് മരിച്ചത്. പയ്യന്നൂർ പെരുമ്പ സ്വദേശിയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക്, ജോലി ചെയ്യുന്ന കടയുടെ സമീപത്തെ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ്കുഞ്ഞി നായയെ ഓടിക്കാൻ ചെന്നത്. തുടർന്ന് നായയെ ഓടിക്കുന്നതിനിടെ ഒന്നാം നിലയിൽനിന്ന് തെന്നി വീണു. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് കണ്ണൂർ ചാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 

ഭാര്യ: നങ്ങാരത്ത് കദീജ. മക്കൾ: മുഹസിന, മുബഷിറ, മുസ്ലിഹ്. മരുമക്കൾ: ഫൈറൂസ്, ഫാസിൽ, ആസിഫ. സഹോദരങ്ങൾ: അബൂബക്കർ , ഉമ്മർ, ആയിഷ, നഫീസ, കദീജ, പരേതരായ ബീഫാത്തിമ, അബ്ദുള്ള.

Content Highlights: 67-year-old Muhammadkunji died after falling from a building roof., The incident occurred while he was trying to chase away a dog upon request., He succumbed to his injuries while undergoing treatment at a hospital in Kannur Chala., He was working as a store employee in Padanna, Kasaragod.