കാസര്‍കോട് സൂര്യാഘാതമേറ്റ് 92-കാരന്‍ മരിച്ചു; പൊള്ളലേറ്റത് വീട്ടുമുറ്റത്തുവെച്ച്

പ്രതീകാത്മക ചിത്രം, മരിച്ച കണ്ണന്റെ ശരീരത്തിലേറ്റ പൊള്ളല്‍ | Photo: Mathrubhumi, Special Arrangement
പ്രതീകാത്മക ചിത്രം, മരിച്ച കണ്ണന്റെ ശരീരത്തിലേറ്റ പൊള്ളല്‍ | Photo: Mathrubhumi, Special Arrangement

കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് 92-കാരന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം വലിയപൊയിലില്‍ കണ്ണന്‍ (92) ആണ് മരിച്ചത്. വീട്ടുമുറ്റത്തുവെച്ചാണ് സൂര്യാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. മൃതദേഹം ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: 92 year old dies of heat stroke in Kasaragod