കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോര് രൂക്ഷം; ജില്ലാ കമ്മിറ്റിയുടെ പേരിൽ പ്രവർത്തക കൺവെൻഷന്റെ പോസ്റ്റർ

കണ്ണൂര്‍: ജില്ലാ യൂത്ത് കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പോര്. നേതൃത്വമറിയാതെ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ചിത്രം ഉള്‍പ്പെടുത്തി പോസ്റ്റര്‍ സ്ഥാപിച്ചത് കെ.സി. വേണുഗോപാല്‍ വിഭാഗമാണെന്നാണ് ആരോപണം.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക കണ്‍വന്‍ഷനുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയ പോസ്റ്ററില്‍ ഒ.ജെ. ജനീഷിന്റെയും ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹന്റെയും ചിത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
എന്നാല്‍ ഡിസിസി ഓഫീസിന് മുന്നില്‍ പിന്നീട് രണ്ട് പോസ്റ്ററുകള്‍ക്കൂടി പ്രത്യക്ഷപ്പെടുകയായിരുന്നു. ഒ.ജെ. ജനീഷിനൊപ്പം ബിനു ചുള്ളിയിലിന്റെ ചിത്രംകൂടി ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റര്‍. താഴെ ജില്ലാ കമ്മിറ്റി എന്ന് എഴുതുകയും ചെയ്തു. ജില്ലാ കമ്മിറ്റി അറിയാതെയാണ് ഈ പോസ്റ്റര്‍ പുറത്തുവന്നതെന്നിരിക്കേ, ജില്ലാ കമ്മിറ്റി എന്ന് താഴെ ചേര്‍ത്തത് പിന്നീട് മായ്ച്ചുകളഞ്ഞു.
Content Highlights: Kannur Youth Congress Faces Internal Strife: Poster Controversy Erupts