കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും; ഹൈക്കോടതി അംഗീകാരം നൽകി

ശബരിമല സന്നിധാനം. പതിനെട്ടാംപടിക്ക് താഴെനിന്നുള്ള ദൃശ്യം | Photo: PTI
ശബരിമല സന്നിധാനം. പതിനെട്ടാംപടിക്ക് താഴെനിന്നുള്ള ദൃശ്യം | Photo: PTI

കൊച്ചി: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് അംഗീകാരം നൽകിയത്.

തന്ത്രി കണ്ഠര് രാജീവർ നൽകിയ അപേക്ഷ പരിഗണിച്ചാണ് മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ബോർഡ് തീരുമാനിച്ചത്. ചിങ്ങം ഒന്നു മുതൽ ഒരു വർഷത്തേക്കാണ് നിയമനം.

ഭക്തരുടെ വിശ്വാസവും ക്ഷേത്രത്തിന്റെ പവിത്രതയും കണക്കിലെടുത്ത്, പുതിയ തന്ത്രി ജാഗ്രതയോടെ ചുമതല നിർവഹിക്കുമെന്ന് പ്രത്യാശിക്കുന്നതായി കോടതി പറഞ്ഞു.

ക്ഷേത്രത്തിലെ ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ തന്ത്രിമാർക്കും ശാന്തിക്കാർക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മിപ്പിച്ചു.

Content Highlights: Kerala High Court approves Kandararu Brahmadattan as Sabarimala Thanthri. The appointment follows a request by current Thanthri Kandararu Rajeevaru. The term of appointment is for one year, starting from Chingam 1. Court mandates joint responsibility for temple assets between Thanthris and Santhikars.