കൊയിലാണ്ടിയിലേക്ക് വിലാപയാത്ര, ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; കാനത്തില്‍ ജമീലയ്ക്ക് ഇന്ന് നാട് വിടനല്‍കും

കോഴിക്കോട്: അന്തരിച്ച എംഎല്‍എ കാനത്തില്‍ ജമീലയുടെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് അഞ്ചിന് കുനിയില്‍ക്കടവ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മൃതദേഹം ചൊവ്വാഴ്ച രാവിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് കുടുംബവും സിപിഎം നേതൃത്വവും ഏറ്റുവാങ്ങും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ രാവിലെ എട്ടിന് എത്തിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
സിപിഎം നേതാക്കളായ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവരും സംസ്‌കാരച്ചടങ്ങുകള്‍ക്ക് എത്തും.
പതിനൊന്നോടെ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. അവിടെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ട്. എംഎല്‍എയുടെ വീട് സ്ഥിതി ചെയ്യുന്ന തലക്കുളത്തൂര്‍ പഞ്ചായത്തിലെ മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് അത്തോളിയിലെ ചോയികുളത്തെ വീട്ടിലേക്ക് 2.30-ഓടെ മൃതദേഹം എത്തിക്കും.
Content Highlights: Late MLA Kanathil Jameela`s funeral will be held with state honors. See the full schedule, including public viewing and procession, and pay your respects.