കാനത്തിൽ ജമീല എംഎൽഎയുടെ സംസ്കാരം ചൊവ്വാഴ്ച: കൊയിലാണ്ടിയിൽ കടകൾ അടച്ചിടും

#ന്യൂസ് ഡെസ്ക്
കാനത്തിൽ ജമീല | Photo: Mathrubhumi
കാനത്തിൽ ജമീല | Photo: Mathrubhumi

കോഴിക്കോട്: കാനത്തിൽ ജമീല എംഎൽഎയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ മൃതദേഹം കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ പൊതു ദർശനത്തിനു വെക്കും.

ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ചുവരെ കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. രാവിലെ എട്ട് മുതൽ പത്തുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനമുണ്ടാകും. ബുധനാഴ്ച വൈകീട്ട് 4.30-ന് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചന യോഗവും നടക്കും.

കൊയിലാണ്ടിയിൽ ചൊവ്വാഴ്ച ഉച്ചവരെ കടകളടച്ചിടും

അന്തരിച്ച എംഎൽഎ യോടുള്ള ആദരചൂചകമായി ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ കടകളടിച്ചിടുമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.കെ. നിയാസ്, ജനറൽ സെക്രട്ടറി കെ പി രാജേഷ് എന്നിവർ അറിയിച്ചു. അന്നേദിവസം നഗരത്തിലെ ഹോട്ടലുകളും കൂൾബാറുകളും തുറന്ന് പ്രവർത്തിക്കും.

Content Highlights: MLA Kanathil Jameela's Final Rites and Public Condolences in Koyilandy