കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മൃതദേഹം സംസ്‌കരിച്ചു

കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച അബ്രഹാം
കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ച അബ്രഹാം

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലാട്ടിയില്‍ അബ്രഹാമിന്റെ സംസ്‌കാരം നടത്തി. കക്കയം സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചേകാലോടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി. 

പ്രതിഷേധം ഉണ്ടായാല്‍ നേരിടുന്നതിന് പോലീസിനെ വിന്യസിച്ചിരുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് രണ്ടേ കാലോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

കക്കയത്തെ ജനങ്ങള്‍ കുടിയിറക്ക്  ഭീതിയിലാണെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. 'അവറാച്ചന്റേത് രക്തസാക്ഷിത്വം. അദ്ദേഹത്തന്റേത് മരണം വെറുതെ ആകില്ല. കുടിയേറ്റ ജനതയ്ക്ക് മുഴുവനും വേണ്ടിയാണ് അവറാച്ചന്‍ രക്ത സാക്ഷിയായത്..'  - മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍  കൂട്ടിച്ചേര്‍ത്തു.

Content Highlights: kakkayam guar attack, Abrahams body burried, Thamarassery bishop calls Abraham as martyr