കോൺഗ്രസിന് പുതിയൊരു മുഖച്ഛായവന്നു, ചെറിയ പോരായ്മകളുള്ളത് പരിഹരിക്കും- കെ. സുധാകരൻ

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല, കെ. സുധാകരൻ
രമേശ് ചെന്നിത്തല, കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും ശുഭമായി അവസാനിച്ചുവെന്ന് കെ. സുധാകരൻ. കോൺഗ്രസിന് പുതിയൊരു മുഖച്ഛായ വന്നു. ചെന്നിത്തലയുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടുവെന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മയുണ്ട്. കാലക്രമേണ അത് പരിഹരിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

കെ. സുധാകരനെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 'അദ്ദേഹവുമായുള്ള ഏത് സംഭാഷണവും ചർച്ചയും സംതൃപ്തികരമാണ്. ഞാനും അദ്ദേഹവും വളരെ വർഷങ്ങളുടെ ബന്ധമാണ്. മനസ്സിന് വലിയ വലിപ്പമുള്ളയാണ് കെ. സുധാകരൻ. പ്രവർത്തകർക്ക് ആവേശമാണ് അദ്ദേഹം', ചെന്നിത്തല പറഞ്ഞു. ആ മനസ്സും വികാരവും ഇന്നും എന്നും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്ന് കെ. സുധാകരൻ പറഞ്ഞു.

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് ചർച്ചകൾ തുടരുകയാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചത്. ഞായറാഴ്ച മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. ഇന്ന് രാത്രിയോടെ മന്ത്രിമാരേയും വകുപ്പുകളും പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: K Sudhakaran and Ramesh Chennithala hold a meeting to resolve internal party differences., Sudhakaran confirms a new image for the Congress party following the discussions., 20 ministers expected to be sworn in during the Monday ceremony., Ministerial list and portfolios to be finalized and submitted to the Governor by Sunday.