കേന്ദ്രം അനുവാദംനൽകിയാലും കെ-റെയിൽ സമ്മതിക്കില്ല, തിരഞ്ഞെടുപ്പിനു ശേഷം രണ്ടാംഘട്ട സമരം - വി.ഡി സതീശൻ

#പി.കെ. മണികണ്ഠൻ
വി.ഡി. സതീശന്‍ | Photo: Mathrubhumi
വി.ഡി. സതീശന്‍ | Photo: Mathrubhumi

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കെ-റെയിൽ സമരത്തിൻ്റെ രണ്ടാംഘട്ടം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായുള്ള ജനകീയ ചർച്ചാ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള വിജ്ഞാപനം റദ്ദാക്കുക, സമരക്കാർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടാംഘട്ട പ്രക്ഷോഭം. കേന്ദ്രസർക്കാർ അനുവാദം നൽകിയാൽ പോലും കെ-റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു.

റെയിൽവെ മന്ത്രാലയം അനുമതി നൽകില്ലെന്നു പറയുമ്പോഴും കെ-റെയിൽ വരുംകേട്ടോ എന്ന് ഇടക്കിടെ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നതായി സമരസമിതി പ്രസിഡൻ്റ് എ.കെ ഷാനവാസ് ചർച്ചാസദസ്സിൽ പറഞ്ഞു. ഇതിനോടു പ്രതികരിക്കുകയായിരുന്നു വി.ഡി. സതീശൻ. പ്രതിപക്ഷം സമരക്കാരുടെ കൂടെയുണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി.

Content Highlights: VD Satheesan says that second phase of K- Rail protest will start loksabha election