എല്‍ഡിഎഫിനെതിരെ BJP വർഗീയ ക്യാമ്പെയിൻ നടത്തി, അതുകൊണ്ടാണ് അവരുടെ വോട്ട് വർധിച്ചത്- കെ. രാധാകൃഷ്ണൻ

ഡല്‍ഹി: ചേലക്കരയില്‍ എല്‍ഡിഎഫിനെതിരെ വലിയരീതിയില്‍ ബിജെപി ക്യാമ്പെയിനുകള്‍ നടത്തിയെന്നും വര്‍ഗീയമായി മനുഷ്യനെ വേര്‍തിരിക്കാനുള്ള വലിയ ശ്രമം നടന്നെന്നും കെ. രാധാകൃഷ്ണന്‍ എംപി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും യുഡിഎഫും ഡിഎംകെയുമെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരായി വലിയ ക്യാമ്പെയിനാണ് നടത്തിയത്. ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെതന്നെ എല്‍ഡിഎഫിനെതിരായ ക്യാമ്പെയിന്‍ നടത്തി. അതെല്ലാം ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് ബിജെപിക്കടക്കം വോട്ട് കിട്ടിയത്, കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ബിജെപി കേന്ദ്രഭരണം ഉപയോഗിച്ച് ആളുകളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതോടൊപ്പം വലിയ രീതിയിലുള്ള ഇടപെടലുമുണ്ട്. വര്‍ഗീയമായി മനുഷ്യനെ വേര്‍തിരിക്കാനുള്ള വലിയ ശ്രമം നടത്തുന്നു. അതില്‍ താല്‍ക്കാലികമായി ജനങ്ങള്‍ പെട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: K Radhakrishnan responds bjp conducted campaigns