'ജ്യോതി മല്‍ഹോത്രയെ എത്തിച്ചത് നിർദോഷമായി'; മന്ത്രി റിയാസിനെ പിന്തുണച്ച് വി.ഡി. സതീശൻ

വി.ഡി. സതീശൻ, മുഹമ്മദ് റിയാസ് | Photo: Mathrubhumi
വി.ഡി. സതീശൻ, മുഹമ്മദ് റിയാസ് | Photo: Mathrubhumi

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു.

ചാരപ്രവര്‍ത്തനത്തിനാണ് ജ്യോതി കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്‌ളോഗര്‍ എന്ന നിലയിലാണ് വന്നത്. വ്‌ളോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാരിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല. വരുമ്പോള്‍ അവര്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിര്‍ദോഷമായാണ് വ്‌ളോഗറെ കേരളത്തില്‍ എത്തിച്ചതെന്നും സതീശന്‍ പറഞ്ഞു. 

സി.പി.എമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ഇക്കാര്യത്തില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല. പക്ഷേ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതൊന്നും പറ്റില്ല. അവര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും സതീശന്‍ പറഞ്ഞു.

Content Highlights: jyoti malhotras arrival satheesan supports kerala minister iyas