CPM ക്രോസ് വോട്ടിങ് നടത്തി, LDF-RSS സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി- ജോസ് കെ. മാണി

പാലാ: സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ. മാണി. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ചത്. എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കിയെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസഫ് ഗ്രൂപ്പ് പരിഹാസം തുടരുന്നു. അവരേക്കാൾ മുന്നിലാണ് കേരളാ കോൺഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാർജിനിലാണ് ഞങ്ങൾ തോറ്റത്. ക്ലോസ് ഫിനിഷാണ് ഉണ്ടായത്. വോട്ട് ബാങ്ക് നിലനിന്നു. വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കും. ആത്മവിശ്വാസമുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
അംഗത്വ ക്യാമ്പയിൻ ഉടൻ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാഗത്തെ തിരിച്ചെത്തിക്കും. പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിങ് എന്നത്. കണ്ണൂരിൽ അത് കണ്ടല്ലോ. തിരുത്തൽ നടത്തണമെന്ന് ഇടതുപക്ഷത്തിന് തോന്നൽ ഉണ്ടാകും.
ഡീൽ ആരോപണം തിരഞ്ഞെടുപ്പിൽ ബാധിച്ചു. എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വിസനത്തിന് ജനകീയമുഖം വന്നില്ല. അണികൾ ക്രോസ് വോട്ട് ചെയ്തു എന്ന് അണികൾ തന്നെ പറയുന്നു. അത് തെളിഞ്ഞാൽ ഗൗരവമുളള കാര്യമാണ്. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. എതിരാളികൾ പല തന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ധൂർത്ത പുത്രൻ എന്നുവരെ വിളിച്ചു. 344 വ്യാജ ഐഡികൾ വെച്ച് പരിഹസിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.
Content Highlights: Jose K. Mani alleges CPM engaged in cross-voting against Kerala Congress (M)., Claims that the LDF-RSS alliance narrative caused a loss of minority votes., Highlights a narrow defeat margin despite a 2.2% vote share decline., Announces a new membership campaign to regain the support of the grassroots base., Condemns the use of fake IDs and personal attacks during the election campaign.