പ്രളയകാല രക്ഷാപ്രവര്‍ത്തന പരിശീലനവുമായി ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ്

കോഴിക്കോട്: കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തിന്റെ ഭീകരത മുന്നില്‍കണ്ട് ചെറുവണ്ണൂര്‍ പൗരസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ സേനയിലെ വളണ്ടിയര്‍മാര്‍ക്കായി ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും മീഞ്ചന്ത ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റും ചേര്‍ന്ന് പ്രളയകാല രക്ഷാപ്രവര്‍ത്തന പരിശീലനം നടത്തി. തോണിയും, കയാക്കുകളും ശരിയായ രീതിയില്‍ തുഴയല്‍, പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അനുയോജ്യമായ രക്ഷാ സാമഗ്രികള്‍ നല്‍കല്‍, സുരക്ഷിതമായി അവരെ അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കല്‍, കുട്ടികളേയും, രോഗ ബാധിതരെയും രക്ഷപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയാണ് പരിശീലത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന മുഖ്യ വിഷയങ്ങള്‍. പൗരസമിതിക്ക് കീഴിലുള്ള അന്‍പതോളം വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജെല്ലിഫിഷ് ജനറല്‍ മാനേജര്‍ ശ്രീജിത്ത് എ. കെ, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ സി. കെ സുരേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സി. കെ അരവിന്ദന്‍, പൗരസമിതി പ്രസിഡന്റ് കെ. ഉദയകുമാര്‍, സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍, ഉപദേശക സമിതി അംഗം ഫാദര്‍ ഫ്രാന്‍സെന്‍ ചേരമാന്‍ തുരുത്തില്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജെല്ലി ഫിഷ് സീനിയര്‍ ട്രെയിനര്‍ പ്രസാദ് തുമ്പാണി, ചീഫ് ലൈഫ് ഗാര്‍ഡ് നജീബ് റഹമാന്‍, മീഞ്ചന്ത ഫയര്‍ ആന്റ് റെസ്‌ക്യൂ എസ്. ടി. ഒ വി. പി. വിശ്വാസ്, ലീഡിങ് ഫയര്‍ മാന്‍ ഇ. സിയാബുദ്ദിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി.
ഓസ്ട്രേലിയന്‍ കയാക്കിങ് താരം സാന്‍ഡി റോബ്സന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരിയിലും ജെല്ലിഫിഷില്‍ വെച്ച് ഇത്തരം പരിശീലനം നടത്തിയിരുന്നു. ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ലൈഫ് ഗാര്‍ഡ്സ് ജില്ലക്കകത്തും, പുറത്തും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ പ്രളയ കാലങ്ങളിലും സജീവമായിരുന്നു.
Content Highlights: