ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാൻ സത്യവിശ്വാസികൾക്ക് ആവില്ല- ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി

തിരുവനന്തപുരം: ഇസ്ലാമിൽ വിശ്വസിക്കുന്ന ആർക്കും (സത്യവിശ്വാസി) ഇസ്ലാമിക് റിപ്പബ്ലിക്കിനെ (മതരാഷ്ട്രവാദം) തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയുടെ മതരാഷ്ട്ര വാദത്തെ ചൊല്ലിയുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഒരുപാട് മാറിയെന്നും മതരാഷ്ട്രവാദം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത് ചർച്ചയായിരുന്നു.
‘ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ?’എന്ന ചോദ്യവുമായാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പ്രവാചകനാണ് ഇസ്‌ലാക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും പ്രവാചകനെ സ്നേഹിക്കുന്നവർക്ക് അതിനെ തള്ളിപ്പറയാനാവില്ലെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ?
പ്രവാചകനാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ. അതിന്‍റെ ആസ്ഥാനം മദീനയായിരുന്നു. ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായത്. അതിന്‍റെ നായകനെ അന്നാട്ടുകാർ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്‍റെ പേര് നൽകുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുൽ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തിൽ താഴെയായിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലികിനെ വിമർശിക്കുന്നവർ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല.
Content Highlights: Jamate Islami leader Sheikh Muhammad Karakkunnu explains why believers cannot reject the Islamic Republic, citing Prophet Muhammad`s foundational role. Learn more.