ഇടുക്കി കട്ടപ്പനയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം

#സ്വന്തം ലേഖകൻ
ബെന്നി
ബെന്നി

ഇടുക്കി: കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു. ശാസ്താനട പുരയിടത്തിൽ ബെന്നി ( 55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതിന് ശാസ്താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് പാറ ഇടിയുന്നത് തുടരുന്നു.

പ്രദേശത്ത് മുൻപേ പാറ ഇടിഞ്ഞിരുന്നു. 2010-ൽ ഇവിടെ ഉരുൾ പൊട്ടിയിരുന്നു. ശേഷം രണ്ടുതവണ പാറ ഇടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.