പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ സജിയുടെ ഭാര്യ പ്രവിത (42) ആണ് മരിച്ചത്. പറമ്പിൽ പശുവിനെ കെട്ടാൻ പോയപ്പോഴായിരുന്നു അപകടം. പറമ്പിൽ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: A 42-year-old housewife named Pravitha died of electrocution after accidentally touching a fallen live power line while tying her cow in a field at Kalkundu Anappara in Karuvarakundu, Malappuram.