പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കും; കലാകാരന്‍മാര്‍ക്ക് മാസം ആയിരം രൂപ

-
-

തിരുവനന്തപുരം:  കോവിഡ് മൂലം തടസ്സപ്പെട്ട സംസ്ഥാനത്തെ പരീക്ഷയും മൂല്യനിര്‍ണയവും അടക്കമുള്ളവ ഓണ്‍ലൈനാക്കാന്‍ നോക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സീസണ്‍ നഷ്ടപ്പെട്ട് പ്രയാസത്തിലായ വിവിധ വിഭാഗങ്ങളിലെ കലാകാരന്‍മാര്‍ക്ക് സഹായമെത്തിക്കും. ഈ വിഭാഗത്തില്‍ പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള കലാകാരന്‍മാര്‍ക്ക് മാസത്തില്‍ ആയിരം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഈ ക്ഷേമനിധിയില്‍ നിന്ന് മാസത്തില്‍ 3000 രൂപ പെന്‍ഷന്‍ വാങ്ങുന്ന 3012 പേരുണ്ട്. അവര്‍ക്ക് പുറമെയാണിത്. വരുന്ന രണ്ട് മാസത്തേക്കായിരിക്കും സഹായം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ അപേക്ഷിച്ചിട്ടുള്ള പതിനായിരം കലാകാരന്‍മാര്‍ക്കാണ് ഇതിന്റെ ഗുണം  ലഭിക്കുക. 

ഇതിന് പുറമെ പ്രയാസം അനുഭവിക്കുന്ന ഇരുപതിനായിരത്തോളം വരുന്ന മറ്റ് കലാകാരന്‍മാര്‍ക്കും മാസത്തില്‍ ആയിരം രൂപ നല്‍കും. ഇതും വരുന്ന രണ്ട് മാസത്തേക്കായിരിക്കും. വിവിധ സംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച തുകയുടെ ഇരുപത്തിയഞ്ച് ശതമാനം ഇതിനായി ചെലവഴിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്ന് വന്നവര്‍ | Read More..

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന മന്ത്രി സ്മൃതി ഇറാനിയുടെ വാദം തെറ്റ്-മുഖ്യമന്ത്രി | Read More..

കണ്ണടക്കടകള്‍ ആഴ്ച്ചയിലൊരിക്കല്‍ തുറക്കും, രക്തദാനത്തിന് മുന്നോട്ടു വരിക- മുഖ്യമന്ത്രി | Read More..

പ്രവാസി മലയാളികള്‍ക്കായി ഹെല്‍പ് ഡെസ്‌ക്; ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി | Read More..

അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോവാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും-മുഖ്യമന്ത്രി | Read More..

പരീക്ഷയും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കും കലാകാരന്‍മാര്‍ക്ക് മാസത്തില്‍ 1000 രൂപ | Read More..

 നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിന് നേരെ ആക്രമണം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  | Read More..

Content Highlights: Covid 19: Government will try to conduct exams online

Content Highlights: