ഹര്‍ത്താലിനോടനുബന്ധിച്ച് ആക്രമണം; ശശികലയ്‌ക്കെതിരായ കേസ് റദ്ദാക്കി

കെ.പി. ശശികല
കെ.പി. ശശികല

കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതിനല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പിന്നാലെ ആഹ്വാനംചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് തൊടുപുഴയില്‍നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരേ പോലീസ് ചാര്‍ജുചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളാണ് റദ്ദാക്കിയത്.

അക്രമത്തിന്  പ്രേരിപ്പിച്ചില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.സബ് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടല്ലാതെ മറ്റൊന്നും തെളിവായി ഹാജരാക്കാനായിട്ടില്ല. ശബരിമല യുവതീ പ്രവേശ ഉത്തരവിനു പിന്നാലെനടന്ന പ്രതിഷേധങ്ങളുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും കണക്കിലെടുത്തു.

Content Highlights: hartal-The case against Sasikala has been dismissed