ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ; ഒക്ടോബറിലേക്കുള്ള ബുക്കിങ്‌ ഒറ്റദിവസം കൊണ്ട് നിറഞ്ഞു

#ന്യൂസ് ഡെസ്ക്
ഗുരുവായൂർ ക്ഷേത്രം (ഫയൽ ചിത്രം) | Photo: Mathrubhumi
ഗുരുവായൂർ ക്ഷേത്രം (ഫയൽ ചിത്രം) | Photo: Mathrubhumi

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തേക്കുള്ള വെർച്വൽക്യൂ ദർശനത്തിനുള്ള ബുക്കിങ് പൂർണമായി. ഒറ്റ ദിവസം കൊണ്ടാണ് ബുക്കിങ് ഫുൾ ആയത്. വെള്ളിയാഴ്ച രാവിലെയാണ് ബുക്കിങ്സൈറ്റ് തുറന്നത്. അപ്പോൾത്തന്നെ മികച്ച പ്രതികരണമായിരുന്നു. മണിക്കൂറുകൾക്കകമാണ് ഒരു മാസത്തേയ്ക്കുള്ള സ്ലോട്ട് മുഴുവനും ബുക്കിങ്ങായത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽക്യൂ ദർശനമുള്ളത്. രാവിലെ ആറുമുതൽ ഏഴു വരെയാണ് ആദ്യത്തെ സ്ലോട്ട്. 11.30 മുതൽ 12.30 വരെ നടയടയ്ക്കുന്ന സമയമൊഴിച്ചാൽ ഉച്ചയ്ക്ക് രണ്ടുവരെ വെർച്വൽദർശനമുണ്ട്. വൈകീട്ട് നാലു മുതൽ അഞ്ചു വരെയും അഞ്ചു മുതൽ ആറു വരെയുമുണ്ട്. ഓരോ മണിക്കൂറിലും 300 പേർക്കു വീതമാണ് ദർശനം. ഒരു ദിവസം 2400 പേർക്ക് ഈ സംവിധാനം വഴി തൊഴാം.

Content Highlights: Booking for Guruvayur Temple's virtual queue darshan for the month of October was completely filled within hours of the booking site opening on Friday. The facility allows 2,400 devotees daily across designated time slots on Tuesdays, Thursdays, and Saturdays.