അസൗകര്യങ്ങളുള്ള മുറി വാടകക്കു നൽകി: പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരം

Representational Image
Representational Image

തൃശ്ശൂർ: ന്യൂനതകളുള്ള മുറി വാടകക്കു നൽകിയെന്നാരോപിച്ച് ഫയൽചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കോഴിക്കോട് സ്വദേശി അഡ്വ. പി. ചാത്തുക്കുട്ടി ഫയൽചെയ്ത ഹർജിയിലാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കെതിരേ വിധിയായത്. 600 രൂപ വാടക നൽകി പരാതിക്കാരൻ ഗുരുവായൂരിലുള്ള പാഞ്ചജന്യം ടൂറിസ്റ്റ് ഹോമിൽ എടുത്ത മുറി താമസയോഗ്യമായിരുന്നില്ലെന്നാണ് പരാതി.

ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് മുറിയെടുത്തിരുന്നത്. പരാതി പറഞ്ഞപ്പോൾ മറ്റൊരു മുറി അനുവദിച്ചുനൽകി. എന്നാൽ, ആ മുറിയിലും ഏറെ അസൗകര്യമുണ്ടായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. റാംമോഹൻ എന്നിവരടങ്ങിയ തൃശ്ശൂർ ഉപഭോക്തൃകോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും ചെലവിലേക്ക് 5,000 രൂപയും നൽകാൻ വിധിച്ചു. ഹർജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

Content Highlights: Thrissur Consumer Court ruled against Guruvayur Devaswom Administrator., Complaint filed regarding uninhabitable room conditions at Panchajanyam Tourist Home