കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; പോലീസ് പരിശോധനയില്‍ സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തി

ഫസലുറഹ്മാൻ
ഫസലുറഹ്മാൻ

കൊണ്ടോട്ടി: കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രകാരനില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതം പിടിക്കൂടി പോലിസ്.

ജിദ്ദയില്‍ നിന്നും ഇന്ന് രാവിലെ 11:30 ന് എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയ മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാനില്‍ നിന്നാണ് 843 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പോലീസ് പിടികൂടിയത്

ധരിച്ചിരുന്ന സോക്‌സിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് കരിപ്പൂര്‍ പോലീസ് പിടികൂടിയത്.

Content Highlights: Police seized 843g of gold mix from a passenger who arrived at Karipur Airport from Jeddah