ഡോക്ടറാവാൻ കഴിഞ്ഞില്ല, പരുന്തുംപാറയിലെ കൊക്കയിൽ ചാടാനൊരുങ്ങി പെൺകുട്ടി; അനുനയിപ്പിച്ച് ഫോട്ടോഗ്രാഫറും പോലീസും

#സ്വന്തം ലേഖകൻ
പരുന്തുംപാറയിൽ ആത്മഹത്യാഭീഷണി മുഴക്കിയ പെൺകുട്ടിയെ അനുനയിപ്പിക്കുന്നു
പരുന്തുംപാറയിൽ ആത്മഹത്യാഭീഷണി മുഴക്കിയ പെൺകുട്ടിയെ അനുനയിപ്പിക്കുന്നു

പീരുമേട് (ഇടുക്കി): വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ, കൊക്കയിൽ ചാടുമെന്ന് പെൺകുട്ടിയുടെ ഭീഷണി. പരുന്തുംപാറയിലെ പ്രധാന കേന്ദ്രമായ ടാഗോർ ഹെഡിന് മുകളിൽ കയറിയ പെൺകുട്ടി താഴേക്കുളള കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഭീഷണിമുഴക്കിയത്.

പെൺകുട്ടിയെ ടാഗോർ ഹെഡിന് മുകളിൽ കണ്ട പ്രദേശവാസിയായ ഫോട്ടോഗ്രാഫർ സ്ഥലത്തെത്തി വിവരമന്വേഷിച്ചു. ഡോക്ടറാകാൻ പഠിക്കാനാണ് ആഗ്രഹമെന്നും അതിന് സാധിച്ചില്ലെന്നും അതിനാൽ ജീവനൊടുക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു. ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇതോടെ പീരുമേട് പോലീസും ഷാഡോ പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കുട്ടിയെ ഫോണിലൂടെ സംസാരിച്ച് അനുനയിപ്പിച്ച ശേഷം അപകടസ്ഥലത്തുനിന്ന് മാറ്റി. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയെ കൗൺസിലിങ്ങിനയച്ചതായി പോലീസ് പറഞ്ഞു.

Content Highlights: A girl from Vandiperiyar threatened to jump into the gorge from Tagore Head in Parunthumpara. Peerumade police, shadow police, and fire force arrived and successfully rescued her.