സതീശൻ മികച്ച മുഖ്യമന്ത്രി, വെടല പരുവത്തിൽ കിടക്കില്ല; മന്ത്രിമാരെ സൂക്ഷിക്കണം -ജി. സുധാകരൻ

#ന്യൂസ് ഡെസ്ക്
ജി. സുധാകരൻ | Photo: Mathrubhumi
ജി. സുധാകരൻ | Photo: Mathrubhumi

അമ്പലപ്പുഴ: വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്ന് ജി. സുധാകരൻ എം.എൽ.എ. യാതൊരു അപാകവും ഇതേവരെ വന്നിട്ടില്ല. ഇക്കാര്യം അദ്ദേഹത്തോടു പറയുകയും ചെയ്തു. കൂടെയുള്ള മന്ത്രിമാരെ എല്ലാവരെയും സൂക്ഷിക്കണമെന്നും പറഞ്ഞു. എല്ലാവരെയും എന്നു ഞാൻ പറഞ്ഞത് എല്ലാവരെയും ചേർത്തല്ലെങ്കിലും അവരുടെ പബ്ലിക് ഇമേജിനെപ്പറ്റി അറിയാവുന്നതുകൊണ്ടാണ്. അവർ കുഴപ്പമൊന്നും കാണിച്ചിട്ടില്ല. എങ്കിലും, അവർ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡെന്റ്‌സ്‌ അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സതീശന്റെ ഗുണം പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കുമെന്നതാണ്. വെടല പരുവത്തിൽ കിടക്കില്ല. അഭിപ്രായങ്ങൾ ഏതു പരിതസ്ഥിതിയിലും തുറന്നുപറയും. അതു ശരിയല്ലെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും.

ആരോഗ്യമുള്ള മുഖ്യമന്ത്രിയാണ്. ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നത്. അദ്ദേഹവുമായി നേരത്തേ സൗഹൃദമുണ്ട്. മണ്ഡലത്തിന് എന്തു സഹായവും ചെയ്യുമെന്നാണു പ്രതീക്ഷ.

മന്ത്രിയല്ലാത്ത ഒരുകാലത്തും ഞാൻ സെക്രട്ടേറിയറ്റിൽ പോയിട്ടില്ല. 20 കൊല്ലത്തിനിടെ മന്ത്രിയല്ലാതിരിക്കുമ്പോൾ ഇതാദ്യമായാണ് സെക്രട്ടേറിയറ്റിൽ പോകുന്നത്. സതീശനെ കാണുന്നതിൽ സന്തോഷമേയുള്ളൂവെന്നും സുധാകരൻ പറഞ്ഞു.

Content Highlights: G. Sudhakaran stated that V.D. Satheesan is an efficient Chief Minister., Advised him to be cautious about fellow ministers regarding public image., Confirmed he stands by his praise for Satheesan and speaks his mind freely., Mentioned visiting the Secretariat after 20 years when not serving as a minister.